വിദ്യാരംഭ മാഹാത്മ്യം

 


വിദ്യാരംഭം എന്തിന്?

അറിവു സമ്പാദിക്കാനുള്ള പ്രതീകമായ ഉപനയനം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം മുതൽ ഒരു വർഷത്തിനകം വരെ ഏതെങ്കിലും ഒരുനാൾ വിദ്യാരംഭം കുറിക്കാം.
ജീവിതത്തിലെ അതിവിശിഷ്ടമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്. ഈ ചടങ്ങ് വിദ്യാരംഭസംസ്കാരം പ്രതിപാദിക്കുന്ന അതേപടിയല്ലെങ്കിലും ഏറെക്കുറെ ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനുണ്ടായിരുന്ന ജാതിമതങ്ങളുടെ അതിർവരമ്പുകളും ഇപ്പോൾ നഷ്ടമായിരിക്കുന്നു. അതായത് വെറും അന്ധവിശ്വാസമായി അടച്ചാക്ഷേപിച്ചിരുന്ന ഈ ചടങ്ങിന്റെ പരമമായ ലക്ഷ്യം പലർക്കും അംഗീകരിക്കേണ്ടിവന്നിരിക്കുന്നുവെന്നു സാരം.
വിദ്യാരംഭം കുറിക്കുന്ന ദിനത്തിൽ, പ്രഭാതത്തിൽ തന്നെ കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിക്കണം. എന്നിട്ട് മാതാപിതാക്കൾ ആചാര്യന്റെ സമീപത്തു യജ്ഞവേദിയിലേക്കു മനസ്സിൽ ഭഗവാനെ സങ്കല്പിക്കാൻ കുട്ടിയോട് ആവശ്യപ്പെടണം. പിന്നീട് യജ്ഞവേദിക്ക് പ്രദക്ഷിണം വയ്പ്പിച്ച് ആചാര്യനഭിമുഖമായി കിഴക്കോട്ട് ജ്വലിക്കുന്ന സൂര്യരശ്മികൾ ദർശിക്കുന്നതരത്തിൽ ഇരുത്തണം.

അങ്ങനെ ആചാര്യനഭിമുഖമായി ഇരിക്കുന്ന കുട്ടി തന്റെ ഗുരുവിനോട് ഇങ്ങനെ അപേക്ഷിക്കുന്നു 



 'എല്ലാ അറിവുകളും എന്നിലേക്ക് പകരാൻ കൊതിക്കുന്ന മഹാഗുരു, ഭഗവൽസ്വരൂപമായ ഓംകാരവും മഹാവ്യാഹൃതിയും ഗായത്രിയും ചേർന്ന ആ പവിത്രമായ മന്ത്രധ്വനി എന്നിലേക്ക് ചൊരിഞ്ഞാലും'. 
ഇതു കേൾക്കുന്ന ഗുരു, കൈകൂപ്പിയിരിക്കുന്ന കുട്ടിയിലേക്ക് പവിത്രമായ ഗായത്രി മന്ത്രം ഓംകാരത്തോടും മഹാവ്യാഹതിയോടും കൂടി പകരുന്നു.
അതിനുശേഷം, അന്നുമുതൽ ഗുരുവും ശിഷ്യനും ഒരു ഗാഢബന്ധത്തിലേർപ്പെടുന്നു. അതിനായി കുട്ടി പാലിക്കേണ്ട സൽതത്വങ്ങൾ എന്തൊക്കെയാണെന്ന് മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തിൽ തന്നെ ഗുരു ഉപദേശിക്കുന്നു.

ഗുരുവചനങ്ങൾ ബഹുമാനത്തോടെയും അച്ചടക്കത്തോടെയും കേട്ടിരിക്കുന്ന കുട്ടി അവസാനം ഗുരുവിന് ദക്ഷിണ നൽകി കാൽതൊട്ടു വന്ദിച്ചാണ് അവിടെ നിന്നെണീക്കേണ്ടത്.


No comments:

Post a Comment

സനാതന ധർമത്തിലെ അന്നദാനത്തിന്റെ പ്രാധാന്യം

സനാതന ധർമത്തിലെ നിഗൂഢതകളിൽ, അനുകമ്പയും ഐക്യവും ആത്മീയതയും മാനവികതയും എല്ലാം പ്രതിധ്വനിക്കുന്ന ഒരു പരമ്പരാഗത ആചാരം പ്രകാശപൂരിതമായി നിലകൊള്ളുന...