സനാതന ധർമത്തിൽ ശനി ദേവനെ ജീവിക്കുന്ന ലോകത്തെ നീതിയുടെ ദേവനായി കണക്കാക്കപ്പെടുന്നു. ശനി ഗൃഹത്തിന്റെ അധിപനുമാണ് അദ്ദേഹം. കറുത്ത പക്ഷിയുടെ പുറത്തോ, കറുത്ത ഗോവിന്റെ പുറത്തോ,
ആനപ്പുറത്തോ, കറുത്ത പക്ഷി വലിയ്ക്കുന്ന തേരിൽ പ്രതിഷ്ഠിതാനയോ അദ്ദേഹത്തെ വിവിധ ആചാര വ്യവസ്ഥകളിൽ ചിത്രീകരിച്ചിട്ടുള്ളതായി കാണാം. ഓരോ വ്യെക്തിയുടെയും പ്രവർത്തികൾക്ക് (കർമം) അനുസരിച്ചു അവർക്കുള്ള ഫലങ്ങൾ അദ്ദേഹം ജീവിതത്തിൽ നൽകുന്നു. അതിനാൽ തന്നെ നല്ല പ്രവർത്തികൾ (സത്കർമം) ചെയ്യുന്നവർക്ക് ജീവിതത്തിൽ നല്ല അനുഭവങ്ങളും തെറ്റായ പ്രവർത്തികൾ (ദുഷ്കർമം) ചെയ്യുന്നവർക്ക് മോശം ഫലങ്ങളും അദ്ദേഹം ജീവിതത്തിൽ ഉളവാക്കും.
ജ്യോതിഷരുടെ അഭിപ്രായ പ്രകാരം, ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അദ്ദേഹത്തെ ക്രൂരനായി കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ആളുകൾക്കിടയിൽ ശനി ദേവനെ കുറിച്ചുള്ള ഭയം വർധിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ, ശനി ദേവൻ ശിക്ഷ പ്രധായകൻ മാത്രമല്ല, ഐശ്വര്യ പ്രധായകനുമാണ്. അദ്ദേഹത്തെ പ്രീതിപ്പെടുത്തിയാൽ അറിഞ്ഞോ അറിയാതെയോ ചെയ്ത മോശം പ്രവർത്തികൾ അദ്ദേഹം പൊറുക്കുകയും ഐശ്വര്യം വർഷിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ കോപം ഇരന്നു വാങ്ങിയാൽ ജീവിതം ദുസ്സഹമാവാൻ മറ്റൊന്നും വേണ്ടതാനും. ദുഷ്പ്രവർത്തി മഹാന്റെയെങ്കിൽ പോലും അതിൽ ക്ഷുഭിതനായി അയാളെ ദരിദ്രനാക്കാനും സൽപ്രവർത്തി നീചന്റെ എങ്കിൽ പോലും അതിൽ പ്രസാധിച്ചു അവനെ രാജാവാക്കാനും അദ്ദേഹത്തിന് വിശിഷ്യാ കഴിയും.
വേധാഷ്ഠിത ജ്യോതിഷത്തിൽ ആഴ്ചയിലെ ശനി ദിവസം അദ്ദേഹത്തിന്റെ ദിവസമാണ്. അതേപോലെ തന്നെ ശനി അപഹാരം ഉള്ളവരിൽ ശനിദേവന്റെ നിരന്തര ശ്രദ്ധ ഉണ്ടാവുന്നുമുണ്ട്. അതിനാൽ തന്നെ ശനിയാഴ്ച ദിവസം ശനി ദേവനെ പ്രീതിപ്പെടുത്തുന്നത് എളുപ്പവും അത്യുത്തമവും എന്നാണു ശാസ്ത്രം. മതവിശ്വാസമനുസരിച്ചു അന്നേദിവസം രാവിലെ കാണുന്ന ചില കാര്യങ്ങൾ ശനി ദേവന്റെ പ്രീതിയെയോ കോപത്തെയോ എടുത്തു കാട്ടുന്നു. അതിനാൽ തന്നെ ആ ദിവസം ശുഭകരമോ അല്ലയോ എന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.
വാസ്തവത്തിൽ വിദഗ്ധർ അഭിപ്പ്രായപ്പെടുന്നത് ശനി ദേവൻ തടസ്സങ്ങൾ സൃഷ്ടിയ്ക്കുക മാത്രമല്ല ഐശ്വര്യം പ്രധാനം ചെയ്യും എന്നുമാണ് . ശനിയാഴ്ച ദിവസം കാണുന്ന ചില കാഴ്ചകളിൽ നിന്നും അന്നേദിവസം ശുഭകരം എന്ന് മാത്രമല്ല, ശനിദേവൻ പ്രത്യേക അനുഗ്രഹം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിയുമെന്നാണ്.
പണ്ഡിറ്റ് സുനിൽ ശർമയുടെ അഭിപ്രായത്തിൽ ശനിയാഴ്ച ദിവസം ശനിദേവനയിൽ നിന്നും എന്തെങ്കിലും സൂചന ഉണ്ടെങ്കിലോ ലക്ഷണങ്ങൾ കണ്ടാലോ ആ സമയത്തു നല്ല പ്രവർത്തികൾ ചെയ്യുന്നതിലൂടെ ഓരോ വ്യക്തിയ്ക്കും ശനിദേവന്റെ കൃപാകടാക്ഷത്തിനു അർഹരാവാൻ കഴിയും. അത്തരം ചില ലക്ഷണങ്ങളും ചെയ്യാൻ കഴിയുന്ന ചില സൽപ്രവർത്തികളും നോക്കാം:
ശനിയാഴ്ച ദിവസം രാവിലെ ഒരു ക്ളീനിങ് ജോലിക്കാരനെ കാണുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അത്തരം സാഹചര്യങ്ങളിൽ ആ ജോലിക്കാരാണ് ശുദ്ധ ഹൃദയത്തോടെ അല്പം പണവും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും സമ്മാനിച്ചു ശനി ദേവനെ പ്രീതിപ്പെടുത്താവുന്നതാണ്.
ശനിയാഴ്ച രാവിലെ യാദ്ര്ശ്ച്യ ഒരു കറുത്ത നായയെ കാണുന്നതും ശനി ദേവന്റെ മറ്റൊരു അടയാളമായി കാണാം. സ്നേഹത്തോടെ ആ നായയ്ക്ക് റൊട്ടിയോ മറ്റു ഭക്ഷണ പദാര്ഥങ്ങളോ നൽകുന്നത് ശനി ദേവന്റെ പ്രീതിയ്ക് അത്യുത്തമമാണ്.
അതുപോലെ തന്നെ എല്ലാ ശനിയാഴ്ചയും രാവിലെ ഒരു കറുത്ത നായയ്ക്ക് ഭക്ഷണം നൽകി പരിപാലിച്ചാൽ ശനി ദേവന്റെ അനുഗ്രഹം എല്ലായ്‌പോഴും നമ്മളിൽ നില നിൽക്കുന്നതാണ്.
ശനിയാഴ്ച ദിവസം രാവിലെ ഒരു ദരിദ്രന് പണമോ ഭക്ഷണമോ നൽകിയാൽ ശനിദേവൻ സംതൃപ്തനാകുന്നു. മറുവശത്തു, ഒരു ഭിക്ഷക്കാരനെയോ ദരിദ്രനെയോ പ്രകോപിപ്പിക്കുന്നതും ആക്ഷേപിക്കുന്നതും ശനിദേവന്റെ കോപം വിളിച്ചു വരുത്തുകയും ചെയ്യും .
ഇപ്രകാരം ശനിദേവ പ്രീതിയുടെ ഏവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉളവാക്കിയെടുക്കാൻ സാധിക്കും. ശനിയാഴ്ച ദിവസം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യുന്നത് ഉദ്ധിഷ്ഠ കാര്യ സാധ്യവുമാണ്.